ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ അവൻഡ് ഗ്രേഡ് 2 എന്നപേരിൽ ജെൻഡർ ബോധവൽകരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലിംഗപദവിയും നേതൃത്വവും എന്ന വിഷയത്തിൽ 15 മിനിറ്റ് ദൈർഘ്യമുളള കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് മലപ്പുറം വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിലെ കോളേജുകളിൽ നിന്ന് മത്സരാർത്ഥികളെ ക്ഷണിക്കുന്നു. താൽപര്യമുളള കോളേജുകൾക്ക് ജനുവരി രണ്ട് വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9846814689, 90744447658.