കേരള സർക്കാരിന്റയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റയും സംയുക്ത സംരംഭമായ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിൽ കോവിഡ് -19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംങ്ങളെ സഹായിക്കുന്നതാണ് പദ്ധതി. 6% വാർഷിക പലിശ നിരക്കിൽ പരമാവധി 5 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുന്നത്. വായ്പാ തുകയുടെ 20% അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭിക്കും.
18 നും 55 നും ഇടയിൽ പ്രായമുളള മുഖ്യവരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാൽ അവരുടെ വനിതകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷക കേരളത്തിൽ സ്ഥിര താമസക്കാരിയായിരിക്കണം. വിശദവിവരങ്ങൾക്ക് www.kswdc.org കൂടുതൽ വിവരങ്ങൾക്ക്: 9496015010, 9447084454, 0495-2766454.