കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍ ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങള്‍ക്കും ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ എന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഇ-ടാപ്പ് എന്ന മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ അപേക്ഷ നല്‍കാം. സേവനങ്ങള്‍ക്കുള്ള തുക അടയ്ക്കേണ്ടതും ഓണ്‍ലൈനായാണ്.

കണക്ഷന്‍ നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ പൊതുജനങ്ങളില്‍ നിന്ന് മുന്‍കൂറായി തുക കൈപ്പറ്റുന്നുണ്ട്. പൊതുജനങ്ങള്‍ ഇതൊരു മുന്നറിപ്പായി കണക്കാക്കി ഇത്തരം തട്ടിപ്പുകളില്‍ വീഴരുത്. ഇത്തരം നടപടികള്‍ക്ക് വാട്ടര്‍ അതോറിറ്റിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ലായെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.