കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിനു വേണ്ടി സൗജന്യ പരിശീലന പരിപാടി ജനുവരിയിൽ ആരംഭിക്കും. ടൈപ്പ്റൈറ്റിങ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് ആവശ്യമായ പഠനസാമഗ്രികൾ സൗജന്യമായി നൽകും. 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 40 വയസിനു താഴെ പ്രായമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽവച്ചാണ് കോഴ്സ് നടത്തുന്നത്. റെഗുലറായി 12-ാം ക്ലാസിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാം. ദിനംപ്രതി രണ്ടുമണിക്കൂർ ദൈർഷ്യത്തിലുള്ള 4 ഷിഫ്റ്റുകളായാണ് (9am-11am, 11am-1pm, 1.30-3.30pm & 3.30-5.30pm) ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം ജനുവരി 18ന് വൈകിട്ട് അഞ്ചിനകം തൈക്കാടുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/8304009409.