ലോക പ്രമേഹ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം  നവംബർ 14ന്‌ രാവിലെ ഒമ്പതിന് കനകക്കുന്ന് കൊട്ടാരം പ്രവേശന കവാടത്തില്‍ ആരോഗ്യ – കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ബോധവത്കരണ റാലി, പൊതുസമ്മേളനം, പ്രമേഹപരിശോധന ക്യാമ്പ്, ബോധവത്കരണ സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കും.
കനകക്കുന്ന് പ്രവേശന കവാടത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, പൊതുജനാരോഗ്യ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡി.എം.ഒ ഡോ. പ്രീത, ഡി.പി.എം ഡോ.ജെ സ്വപ്നകുമാരി, എന്‍.സി.ഡി അസിസ്റ്റന്റ് ഡയറക്ടറും സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ. ഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.