ശിശുദിനം പ്രമാണിച്ച് സംസ്ഥാനത്തെ കുട്ടികള്‍ക്കും ലോകത്തെമ്പാടുമുള്ള കേരളീയരായ കുട്ടികള്‍ക്കും ഗവര്‍ണര്‍ ശിശുദിനാശംസകള്‍ അറിയിച്ചു. വിദ്യാഭ്യാസം നേടുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും വിവേകവും കൊണ്ട് രാജ്യത്തെ കൂടുതല്‍ ഐക്യത്തിലേക്കും പുരോഗതിയിലേക്കും നയിക്കേണ്ട ഭാവി പൗരരാകാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങളിലും കുട്ടികള്‍ക്ക് വിജയമുണ്ടാകട്ടെ എന്ന് ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.