തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നവംബര്‍ രണ്ടാം വാരം ആരംഭിക്കുന്ന വെബ് ഡിസൈനിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആയിരം മണിക്കൂര്‍, യോഗ്യത പത്താം ക്ലാസ് വിജയം. അപേക്ഷകര്‍ ബി.പി.എല്‍ കാര്‍ഡ് ഉപഭോക്താക്കളോ കുടുംബശ്രീ അംഗമോ ആശ്രിതരോ ആയിരിക്കണം. അല്ലാത്തവര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന 50,000 രൂപവരെയുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകര്‍ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി സ്ഥിരതാമസക്കാര്‍ ആയിരിക്കണം. ഇത് തെളിയിക്കുന്നതിന് കൗണ്‍സിലറുടെ സാക്ഷ്യപത്രം ഹാജരാക്കണം.
റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം.
അഡ്വാന്‍സ്ഡ് ലിനക്‌സ് അഡ്മിനിസ്‌ട്രേഷനില്‍ അറുപതു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിലും സീറ്റൊഴിവുണ്ട്. 15,000 രൂപയും ജി.എസ്.ടി.യുമാണ് ഈ കോഴ്‌സിന്റെ ഫീസ്. യോഗ്യത ബിരുദം/ഡിപ്ലോമ. അപേക്ഷാ ഫോം www.modelfinishingschool.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ യോഗ്യതാ രേഖകളുടെ അസല്‍, യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നീ രേഖകളുമായി നേരിട്ടെത്തിയും പ്രവേശനം തേടാം. ഫോണ്‍ : 0471-2307733, 989503349.