മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘സര്‍ഗോത്സവം’ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ്സ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ 23 അങ്കണവാടികളില്‍ നിന്നുമായി 275 കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അങ്കണവാടി കുട്ടികളുടെ ചിത്രരചന പ്രദര്‍ശനവും നടന്നു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യശോദ ചന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം, പഞ്ചായത്ത് സെക്രട്ടറി ബി.എന്‍ ഷാജു, ഫാ. സണ്ണി കൊള്ളാര്‍തോട്ടം, ഭരണസമിതി അംഗങ്ങള്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.