സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ‘പടവുകള്‍’ പദ്ധതിയിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ, മെറിറ്റ് അടിസ്ഥാനത്തില്‍ കോഴ്‌സിനു പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി ജനുവരി 31ന് മുന്‍പായി അപേക്ഷകള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള അങ്കണവാടി, ശിശുവികസനപദ്ധതി ഓഫീസ് അല്ലെങ്കില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471- 2969101
