ആലപ്പുഴ: കേരള സർക്കാരിന്റെ നിയന്ത്രണത്തിന് കീഴിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിലേക്കുവേണ്ടി ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സാണിത്. എസ്.സി/എസ്.റ്റി/ഒ.ഇ.സി കുട്ടികൾ ഫീസ് അടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ്സ് സബ്‌സെന്റർ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.