തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചീനീയറിംഗ് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആറന്മുളയുടെ പുനരധിവാസത്തില്‍ പങ്കാളികളാകാന്‍ എത്തി. പൂര്‍ണമായി വെള്ളത്തിലാഴ്ന്ന വയറിംഗ് ഉള്ള വീടുകളില്‍ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കാത്ത ഇടങ്ങളില്‍ അവര്‍ വിശദമായി പരിശോധന നടത്തുന്നു. സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം വിദഗ്ധര്‍ വീടുകളുടെ കേടുപാടുകളുടെ റിപ്പോര്‍ട്ടും എടുക്കുന്നുണ്ട്. കുന്നം, നുകത്തല തുടങ്ങിയ കോളനികള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രവര്‍ത്തനം നടത്തുന്നത്.
വീണാജോര്‍ജ് എംഎല്‍എയും വിദ്യാര്‍ഥികളോടും അധ്യാപകരോടുമൊപ്പം വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തി.