കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷ്യ സംസ്കരണ രീതികളിൽ പ്രായോഗിക പരിശീലനം നൽകും. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ-ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ ജനുവരി 18 മുതൽ 25 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 1,170 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവർ www.kied.info വഴി ജനുവരി 10ന് മുമ്പ് അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് 0484-2532890 /2550322/7012376994.