അഴക് പദ്ധതി: ഹൃസ്വ വീഡിയോ പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചാരം നേടിയ ജാനു തമാശകള്‍ ടീമാണ് വീഡിയോ അവതരിപ്പിച്ചത്. ഉറവിട മാലിന്യ സംസ്‌കരണത്തെ കുറിച്ച് സന്ദേശം പകരുന്ന ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രകാശനം ചെയ്തത്.
ഉറവിട മാലിന്യ സംസ്‌ക്രണത്തിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധികളില്‍ 53,062 ആധുനിക മാലിന്യ സംസ്‌ക്കരണ ഉപകരണങ്ങളാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. 21.5 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. പദ്ധതിക്കായി ഇനിയും അപേക്ഷിക്കാന്‍ ബാക്കിയുള്ള കുടുംബങ്ങള്‍ എത്രയും പെട്ടെന്ന് കൗണ്‍സിലര്‍മാരുമായും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസുകളുമായും ബന്ധപ്പെട്ട് അപേക്ഷ നല്‍കണമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അറിയിച്ചു.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.എസ് ജയശ്രി, കോര്‍പ്പറേഷന്‍ സെക്രട്ടറി കെയു ബിനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബെന്നി മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവർ പങ്കെടുത്തു.