തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഓരോ അംഗങ്ങളെയും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ട് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള കരട് വോട്ടർ പട്ടിക 5ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. നിയമസഭാ മന്ദിരം, പി.ആർ.ഡി, റവന്യു (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിലാണ് പ്രസിദ്ധീകരിക്കുക. ജനുവരി 7 വൈകുന്നേരം 4 വരെ ആക്ഷേപങ്ങൾ റവന്യു (ദേവസ്വം) അഡീഷണൽ സെക്രട്ടറിയുടെ (റൂം നമ്പർ 107, ഒന്നാംനില, ഗവ. സെക്രട്ടേറിയറ്റ് അനക്സ് 2) ഓഫീസിൽ സമർപ്പിക്കാം. 9ന് രാവിലെ 11ന് ചെയർമാൻ ഓഫീസിൽ വച്ച് ആക്ഷേപങ്ങൾ പരിശോധിക്കും. അന്തിമ വോട്ടർ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും. നാമനിർദ്ദേശ പത്രിക അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് 10, 11 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ലഭിക്കും. 12ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സെക്രട്ടേറിയറ്റ് അനക്സ് 2ലെ ലയം ഹാളിൽ ചെയർമാൻ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 4.15 മുതൽ നടക്കും.

തുടർന്ന് സാധുവായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 15, 16 തീയതികളിൽ വൈകിട്ട് 4 വരെ രേഖാമൂലം സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

25ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നിയമസഭയിലെ റൂം നമ്പർ 740, മൂന്നാംനിലയിൽ (പാർലമെന്ററി പഠനശാല ഹാൾ) രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് ആവശ്യമെങ്കിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2518397, 2518147, 9446095148, 9447016157.