കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് &  ആർട്സിൽ നിയമനങ്ങളിൽ സംവരണ തത്വം പാലിക്കുന്നില്ലെന്നും ജാതീയ വിവേചനവും മാനസിക പീഡനവും നടക്കുന്നുവെന്നും ആരോപിച്ച് പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷനിൽ ലഭിച്ച പരാതിയിന്മേൽ തുടർനടപടിയുടെ ഭാഗമായി ജനുവരി 10ന് പകൽ 11 മണിക്ക് കമ്മീഷൻ ഓഫീസിൽ വച്ച് ഹിയറിംഗ് നടത്തും. ഹിയറിംഗിൽ ഹാജരാകുവാനായി പരാതിക്കാർക്കും സ്ഥാപനത്തിന്റെ ഡയറക്ടർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ നോട്ടീസ് അയച്ചു.