ചെങ്ങന്നൂർ: വനിത ഐ.ടി.ഐ യിൽ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ രണ്ട് താൽക്കാലിക ഒഴിവുണ്ട് .യോഗ്യത: കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്‌ളോമ/ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ നേടിയ എൻജിനീയറിങ് ബിരുദം. സെപ്റ്റംബർ നാലിന് രാവിലെ 10ന് കൂടിക്കാഴ്ചക്ക് ഓഫീസിൽ ഹാജരാകണം ഫോൺ 04792 457496.

ഡ്രോയിംഗ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്

ചെങ്ങന്നൂർ: ഗവ. ഐ.ടി.ഐയിൽ അരിത്തമാറ്റിക്ക് കം ഡ്രോയിംഗ് ഇൻസ് ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്‌സ്,എഞ്ചിനിയറിങ് എന്നിവയോ ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയോ ആണ് യോഗ്യത .താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും ,പകർപ്പും സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.