ഇടുക്കി ജില്ലയില്‍ വനിത കമ്മീഷന്റെ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വനിത കമ്മീഷന്‍. തദ്ദേശ ജാഗ്രത സമിതികളിലൂടെ പരാതിക്കാര്‍ക്ക് തങ്ങളുടെ സ്ഥലത്തുനിന്ന് തന്നെ പരാതി പരിഹാരം ഉണ്ടാക്കാനാകുമെന്നും കമ്മീഷന്‍ അംഗം അഡ്വ ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.

32 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 12 എണ്ണത്തിന് പരിഹാരമായി. 17 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. 3 പരാതികള്‍ ജാഗ്രതാ സമിതിക്ക് വിട്ടു. ദാമ്പത്യപ്രശ്‌നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, സ്വത്തു ഭാഗം വെയ്ക്കുന്നതുമായ പ്രശ്‌നങ്ങളിന്മേലുള്ള പരാതികളാണ് ഏറെ ലഭിച്ചത്.

ജില്ലയില്‍ ത്രിതല പഞ്ചായത്ത് തലത്തിലും നഗരസഭ കേന്ദ്രികരിച്ചും രഹസ്യസ്വഭാവത്തോടെ 13 അംഗ ജാഗ്രത സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ക്ക് ഇരുപത്തയ്യായിരം രൂപ വീതം അവാര്‍ഡ് ഈ വര്‍ഷം മുതല്‍ നല്‍കും.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത് മാമന്‍ മത്തായി, വിആര്‍ മഹിളാമണി എന്നിവര്‍ അറിയിച്ചു