കേരളവര്‍മ പഴശ്ശിരാജയുടെ ജന്മദിനമായ ഇന്നലെ (03-01-2023) സന്നിധാനം വലിയ നടപ്പന്തലിന് മുന്നിലെ വേദിയില്‍ വൈകുന്നേരം 7 മുതല്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടന്നു. കണ്ണൂര്‍ ജില്ലയിലെ പിണറായി, കോട്ടയം മലബാര്‍, കതിരൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള 15 ആയോധന കലാകാരന്മാരാണ് ചടുലമായ ചലനങ്ങളിലൂടെ വേദിയില്‍ വിസ്മയം തീര്‍ത്തത്. അഭ്യാസികള്‍ തലശ്ശേരി വി കെ രവീന്ദ്രന്‍ ഗുരുക്കളുടെ ശിഷ്യന്മാരാണ്.
കളരി വന്ദനം, വെറും കൈ, ചൂരല്‍ കയറ്റം , വാളും വാളും , ചെറുവടി, കഠാര, ഉറുമി തുടങ്ങി അഭ്യാസമുറകളാണ് ഗുരുക്കന്മാരായ കെ രജീഷിന്റെയും സി ഷാജിയുടെയും നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ചത്. ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.