സാമൂഹ്യനീതി വകുപ്പിനു കീഴിലെ വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസും കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരിയില്‍ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ഫാ. റോയ് മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ബി നസീമ, ജില്ലാസാമൂഹ്യനീതി ഓഫീസര്‍ കെ. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോം ആക്ട് ആന്റ് റൂള്‍ എന്ന വിഷയത്തില്‍ കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി അഡ്വ. സനുകുമാര്‍ ക്ലാസ്സെടുത്തു.
