രാജ്യത്തെ മികച്ച 12 പഞ്ചായത്തുകളില്‍ ബുധനൂരും
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് 4 ദേശീയ പുരസ്‌ക്കാരങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് 9 വിഭാഗങ്ങളിലായാണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 2 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ ലഭിച്ചത്. ഇത്തവണ കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ജലസംരക്ഷ പ്രവര്‍ത്തനങ്ങളിലെ മികച്ച ഇടപെടലുകള്‍ക്കാണ് രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയത്. അതോടൊപ്പം തന്നെ തൊഴിലുറപ്പ് കൂലി സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ സാമ്പത്തീക വര്‍ഷം 97.35 % വേതനവും സമയബന്ധിതമായി അനുവദിച്ചാണ് കേരളം ഈ നേട്ടം കൊയ്തത്. തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കിയതില്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ രാജ്യത്തെ മികച്ച 12 പഞ്ചായത്തുകളില്‍ ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ പഞ്ചായത്തും ഇടം പിടിച്ചു. വിയ്യപുരം പഞ്ചായത്ത് 2016-17 ലും, മാവൂര്‍ പഞ്ചായത്ത് 2015-16ലുമാണ് ഇതിന് മുന്‍പ് ഈ നേട്ടം നേടിയത്. നഗ്നപാദ സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ദേശീയ തലത്തില്‍ നാലാം സ്ഥാനവും ഇത്തവണ നേടി. 2017-18 സാമ്പത്തീക വര്‍ഷം അനുവദിച്ചതിലും 137% തൊഴില്‍ ദിനങ്ങള്‍ അധികം സൃഷ്ടിച്ചാണ് കേരളം മാതൃക സൃഷ്ടിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ സര്‍ക്കാരിന്റെ മികച്ച ഇടെപെടലുകളും, തൊഴിലാളികളുടേയും ജീവനക്കാരുടേയും ആത്മാര്‍ത്ഥമായ പരിശ്രമവുമാണ് വിജയത്തിന് പിന്നിലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.