എറണാകുളം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ പലകാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും സീനിയോറിറ്റി നഷ്ടപ്പെട്ട് റീ-രജിസ്റ്റർ ചെയ്തവർക്കും അസൽ രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം.
2000 ജനുവരി ഒന്നുമുതൽ 2022 ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 08/2022 വരെ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കാണ് അവസരം.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ ജോലി ലഭിച്ച് പിരിഞ്ഞശേഷം യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതെ സീനിയോറിറ്റി നഷ്ടമായവർ, ആരോഗ്യകാരണങ്ങൾ, ഉപരിപഠനത്തിനു പോകേണ്ടിവന്നവർ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചെങ്കിലും പൂർത്തിയാക്കാതെ ജോലിയിൽനിന്നു വിടുതൽ ചെയ്ത് / രാജി വച്ചവർ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലികിട്ടിയിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതെ നിയമനാധികാരിയിൽനിന്നു നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർ എന്നിങ്ങനെ സീനിയോറിറ്റി നഷ്ടമായവർക്കും അസൽ രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകും.
ശിക്ഷണനടപടിയുടെ ഭാഗമായിട്ടോ, ലഭിച്ച ജോലിയിൽ മനപൂർവം ഹാജരാകാതിരുന്നതിന്റെ പേരിലോ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്ക് ഈ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ഫോൺ: 0484-2312944