കലോത്സവ നഗരിയിൽ വയനാട് ജില്ലയിലെ ബീനാച്ചി ഗവ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമാകുന്നു. സ്കൂളിലെ പ്രവർത്തിപരിചയ വിഭാഗം അധ്യാപികയായ ഫൗസിയ ടീച്ചറുടെ നേതൃത്വത്തിൽ ഒരുക്കിയ സൂചീമുഖി പ്രദർശന വിപണന മേളയിൽ സന്ദർശകരുടെ തിരക്കാണ്. സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും സ്റ്റാളിനുണ്ട്.
വിവിധതരം ലോഷനുകൾ, പ്രകൃതി സൗഹൃദ തുണിസഞ്ചി, തുണി ഉൽപന്നങ്ങൾ, ഗ്ലാസ് പെയ്ന്റിങ്ങ് മുളയുൽപന്നങ്ങൾ, പാളപ്പൂക്കൾ തുടങ്ങി 15 വിഭാഗങ്ങളിലായി 300 ഓളം ഉൽപന്നങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. തളിയിലെ രണ്ടാം വേദിക്കരികിലാണ് സ്റ്റാൾ സജ്ജമാക്കിയത്.
വിപണനത്തിന്റെ ഭാഗമായി ലഭിക്കുന്ന തുക പൂർണമായും നിർധനരായ രോഗികളുടെ ചികിത്സ, ഗോത്രവിഭാഗം കുട്ടികൾ, ഭിന്നശേഷിക്കാരായ കുട്ടികൾ മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾ എന്നിവരുടെ തൊഴിൽ പരിശീലനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഫൗസിയ ടീച്ചറുടെയും വിദ്യാർത്ഥികളായ ദീഷിത് കൃഷ്ണ,അക്വിൽ റാഡിൻ, നവീൻ പ്രദീപ്‌ നേതൃത്വത്തിലാണ് സ്റ്റാളിന്റെ പ്രവർത്തനം.