ലിംഗ സമത്വം ഉറപ്പു വരുത്തുക ലക്ഷ്യമിട്ട് എടവക ഗ്രാമ പഞ്ചായത്തിൽ ‘ജെൻഡർ സൗഹൃദ എടവക’ പദ്ധതി തുടങ്ങുന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ
ഭാഗമായി ആരംഭിക്കുന്ന ജെന്റർ സ്റ്റാറ്റസ് സ്റ്റഡിക്കു വേണ്ടിയുള്ള അക്കാദമിക പഠന ടീം അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ ത്രിദിന പരിശീലനം നൽകി. പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ജെൻസി ബിനോയി , ജോർജ് പടകൂട്ടിൽ, ശിഹാബ് അയാത്ത്, എം.പി വത്സൻ , ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.വി.ശ്രുതി, സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ തുടങ്ങിയവർ സംസാരിച്ചു. കിലയുടെ ജെന്റർ സ്ക്കൂൾ ഫോർ ലോക്കൽ ഗവേണൻസ് കോ ഓർഡിനേറ്റർ ഡോ.കെ.പി. എൻ അമൃത, ട്രെയിനിംഗ് അസോസിയേറ്റ് ആർ.ഐ. റിസ്മിയ, റിസോഴ്സ് പേഴ്സൺ ടി.എം. ശിഹാബ് തുടങ്ങിയവർ ക്ലാസ്സെടുത്തു.
