മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
ഏറ്റവും മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. തിരുന്നാവായ എടക്കുളം ജി.എം.എൽ.പി സ്‌കൂളിന്റെ 111 ാം വാർഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മേഖലയിൽ എറ്റവും അധികം തുക ചെലവഴിച്ചിട്ടുള്ളത് ജില്ലയിലാണ്. ഇനിയും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് സർക്കാർ സന്നദ്ധമാണ്. സ്‌കൂളിലെ വിദ്യാർത്ഥികൾ കത്തിലൂടെ ആവശ്യപ്പെട്ടത് പ്രകാരം മുഖ്യമന്ത്രി നൽകുന്ന സമ്മാനമാണ് പുതിയ കെട്ടിടമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിൽ നടന്ന പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
85 ലക്ഷം ചെലവഴിച്ച് മൂന്ന് നിലകളിലായി 483.28 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആറ് ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും നാല് ശുചി മുറികളുമാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് വേണ്ടി സ്‌കൂളിൽ അധ്യപകർ നിർമിച്ച കളിപ്പൊയ്കയുടെ ഉദ്ഘാടനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്ത് നിർവഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീൻ ഉപഹാര സമർപ്പണം നടത്തി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി മുസ്തഫ, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം എം.പി മുഹമ്മദ്കോയ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മാമ്പറ്റ ദേവയാനി, നാസർ ആയപ്പള്ളി, സീനത്ത്ജമാൽ, വാർഡ് അംഗങ്ങളായ ചിറക്കൽ ജവാദ്, സി.വി അനീഷ, ഇ.പി മൊയ്തീൻകുട്ടി, സ്വാഗത സംഘം ചെയർമാൻ തേക്കിൽ മുഹ്സിൻ, പ്രധാനാധ്യാപിക യു. പ്രമീള, പി.ടി.എ പ്രസിഡന്റ് റസിയ അഷ്റഫ് എന്നിവർ സംസാരിച്ചു. വിദ്യാകരണം കോർഡിനേറ്റർ എം. മണി പദ്ധതി വിശദീകരണവും പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻമുക്കുളത്ത് സാങ്കേതിക റിപ്പോർട്ട് അവതരണവും നടത്തി.