സമഗ്ര ശിക്ഷ കേരളം തളിക്കുളം ബിആർസിയുടെ ആഭിമുഖ്യത്തിൽ അഞ്ച് പഞ്ചായത്തുകളിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർമാർക്ക് പരിശീലനം നൽകി. ബി ആർ സി ഹാളിൽ സംഘടിപ്പിച്ച പരിപാടി വലപ്പാട് എഇഒ മുഹമ്മദ്‌ അഷറഫ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബിപിസി പി എം മോഹൻരാജ് അധ്യക്ഷത വഹിച്ചു.

സി ആർ സി കോർഡിനേറ്റർ കെ സി ശ്രീലക്ഷ്മി, ട്രെയിനർ കെ വി അമ്പിളി എന്നിവർ പ്രസംഗിച്ചു.

വിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് പ്രത്യേക ദിശാബോധം നൽകാനും വിദ്യാലയത്തിലെ പഠന പ്രവർത്തനങ്ങളെ ശാക്തീകരിക്കാനുമുള്ള വേണ്ടിയുള്ള പരിശീലനമാണ് നടക്കുന്നത്. വെള്ളിയാഴ്ച

എൽപി, യുപി അധ്യാപകർക്കും ശനിയാഴ്ച്ച ഹൈസ്കൂൾ വിഭാഗത്തിനുമാണ് പരിശീലനം. ഡയറ്റ് ഫാക്കൽറ്റി പി പ്രസി, കെ സി ശ്രീലക്ഷ്മി എന്നിവർ ക്ലാസ്സ്‌ നയിച്ചു.