സംസ്ഥാന ക്ഷീരകർഷക സംഗമം; സംഘാടക സമിതി യോഗം ചേർന്നു
കർഷകരുടെ പങ്കാളിത്തം ഉറപ്പ് വരുത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുന്ന തരത്തിലുള്ള മേളയാകും സംസ്ഥാന ക്ഷീര സംഗമമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തെരഞ്ഞെടുത്ത ക്ഷീര കർഷകരുടെ ഫാമുകൾ സന്ദർശിച്ച് കർഷകരോട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷക സംഗമം 2022-23 സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര മേഖലയിലെ മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ക്ഷീരകർഷക സംഗമമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ അഞ്ച് ദിവസമായി മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ തിരഞ്ഞെടുത്ത രണ്ട് ഗ്രാമ പഞ്ചായത്തുകളിൽ ക്ഷീരഗ്രാമം ഉദ്ഘാടനം , കർഷകഭവന സന്ദർശനം, ക്ഷീര കർഷക അദാലത്ത്, ഘോഷയാത്ര, ശില്പശാല, ക്ഷീരമേഖലയിലെ നൂതന സാധ്യതകളുടെ പ്രദർശനം, വനിതാ സംഗമം തുടങ്ങിയ പരിപാടികളാണ് സംസ്ഥാന ക്ഷീര കർഷക സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ക്ഷീര കർഷക സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ജെ ചിഞ്ചുറാണി, ഡോ.ആർ ബിന്ദു, കെ രാധാകൃഷ്ണൻ, ടി എൻ പ്രതാപൻ എംപി, കെവിഎഎസ് യു വൈസ് ചാൻസലർ ഡോ.ശശീന്ദ്രനാഥ് എന്നിവർ രക്ഷാധികാരികളായും മന്ത്രി കെ രാജൻ ചെയർമാനായും സംഘാടക സമിതി രൂപീകരിച്ചു. പി ബാലചന്ദ്രൻ എം എൽ എ, മേയർ എം കെ വർഗീസ് എന്നിവരാണ് വർക്കിംഗ് ചെയർമാൻമാർ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ. എ കൗശികൻ ജനറൽ കൺവീനർ. ജില്ലാ കലക്ടർ ഹരിത വി കുമാർ, KVASU രജിസ്ട്രാർ പി സുധീർ കുമാർ എന്നിവർ വർക്കിംഗ് കൺവീനർമാരാകും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ടെ 251 അംഗ ജനറൽ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവിന്ദ്രൻ, ശ്രീവിദ്യ രാജേഷ്, ഇന്ദിരാ മോഹൻ , മിനി ഉണ്ണികൃഷ്ണൻ, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ വർഗീസ് കണ്ടംകുളത്തി , ലാലി ജെയിംസ്, പികെ ഷാജൻ, ഷീബ ബാബു, ജോൺ ഡാനിയൽ , സാറാമ്മ റോബ്സൺ, എൻ ഗോപകുമാർ , ഇആർസിഎംപിയു ചെയർമാൻ എംടി ജയൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെബി നബീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ബസന്ത് ലാൽ, ടിആർസിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മാറ്റി കൺവീനർ ഭാസുരംഗൻ തുടങ്ങിയവർ ഉൾപ്പെടുന്ന
28 പേരുടെ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ജനുവരി 14 ന് വെറ്ററിനറി യൂണിവേഴ്സിറ്റി അലുമിനി ഹാളിൽ സബ് കമ്മിറ്റികളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.