ചേര്‍ത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നാടിനു സമര്‍പ്പിച്ചു.
കിഫ്ബി ഫണ്ടിലെ അഞ്ചു കോടി രൂപയും മുന്‍ എം.എല്‍.എ. പി. തിലോത്തമന്റെ ആസ്തിവികസന ഫണ്ടിലെ ഒരുകോടി രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. 12 ക്ലാസ് മുറികളും ലാബും ടോയ്ലറ്റുകളും അടങ്ങുന്ന മൂന്നു നില കെട്ടിടം മികച്ച സൗകര്യങ്ങളോടെയാണ് പണി കഴിപ്പിച്ചിരിക്കുന്നത്.
ചേര്‍ത്തല നഗരസഭാ അധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ ചടങ്ങില്‍ അധ്യക്ഷയായി. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ ടി. എസ്. അജയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്മാരായ ഏലിക്കുട്ടി ജോണ്‍, ജി. രഞ്ജിത്ത്, കൗണ്‍സിലര്‍മാരായ പി. ഉണ്ണികൃഷ്ണന്‍, ആശാ മുകേഷ്, ജില്ലാ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കെ.ജെ. ബിന്ദു, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ എ.കെ. പ്രസന്നന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. എസ.് ശ്രീകല, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. പി. ശ്രീകുമാര്‍, ഹെഡ്മാസ്റ്റര്‍ എ.എസ.് സാബു, പി.ടി.എ. പ്രസിഡന്റ് പി.ടി. സതീശന്‍, പി.ടി.എ. അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.