കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകന യോഗം പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട്, പ്രളയദുരിതാശ്വാസ ഫണ്ട് തുടങ്ങി പദ്ധതികളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രവൃത്തികളാണ് അവലോകനം ചെയ്തത്.
പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നടപ്പിലാക്കുന്നതിൽ പ്രായോഗിക തടസങ്ങളുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച് പരിഹരിക്കാനും മന്ത്രി നിർദ്ദേശിച്ചു.
കോർപ്പറേഷൻ, പൊതുമരാമത്ത് കെട്ടിട, നിരത്ത് വിഭാഗം, മൈനർ ഇറിഗേഷൻ വിഭാഗം, തദ്ദേശ സ്വയംഭരണ വിഭാഗം, മറ്റ് വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികൾ എന്നിവയാണ് യോഗം അവലോകനം ചെയ്തത്. പ്രവൃത്തികളുടെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി.
ഡെപ്യൂട്ടി കലക്ടർ അനിത കുമാരി, എഡിസി (ജനറൽ) എം മിനി, സീനിയർ സൂപ്രണ്ട് എഡിസി (ജനറൽ) അശോകൻ എ എം, സീനിയർ ഫിനാൻസ് ഒഫീസർ കെ പി മനോജൻ, വിവിധ വകുപ്പുകളിൽ നിന്നുള്ള നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.