2022-23 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തും. സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി 13 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 നകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ എൻ.ഒ.സി ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്ന ദിവസം തന്നെ ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ചവർ ജനുവരി 14 ന് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
