കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപാദകരിൽ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമൺ ഉൽപ്പന്നങ്ങളും (ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ, കളിമൺ വിഗ്രഹങ്ങൾ, ചുമർ അലങ്കാര വസ്തുക്കൾ, കമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി ജനുവരി 25 അഞ്ച് മണിവരെയാണ്. അംഗീകരിക്കുന്ന ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തി/ സ്ഥാപനം ക്വട്ടേഷൻ അംഗീകരിക്കുന്ന തീയതി മുതൽ ആറ് മാസക്കാലത്തേയ്ക്ക് കളിമൺ ഉൽപ്പന്നങ്ങൾ ക്വാട്ട് ചെയ്ത നിരക്കിൽ സപ്ലൈ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471 2727010, www.keralapottery.org.