സെറ്റ് പരീക്ഷ ജനുവരി 22ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ജനുവരി 12 മുതൽ ഡൗൺലോഡ് ചെയ്യണം. തപാൽ മാർഗം ലഭിക്കുന്നതല്ല. എല്ലാ പരീക്ഷാർഥികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതുവാൻ അനുവദിക്കില്ല.