പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -2024 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.കെ ബഷി വിഷയാവതരണം നടത്തി. വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്തു.

നിര്‍ദ്ദേശങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ഡി. സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ ബാലകൃഷ്ണന്‍, ജോയിന്റ് ബി.ഡി.ഒ എം.പി രാജേന്ദ്രന്‍, ജി.ഇ.ഒ പി.നിഷ തുടങ്ങിയവര്‍ സംസാരിച്ചു.വര്‍ക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.