ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിത കമ്മീഷൻ പ്രൊപ്പോസസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.keralawomenscommission.gov.in). വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്നിന് വൈകുന്നേരം 5 മണി വരെ.