മലപ്പുറം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപത്തില്‍ സി.എസ്.ആര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുകളുണ്ട് (ഓപ്പണ്‍ പ്രയോറിറ്റി – ഒന്ന്, ഇ.റ്റി.ബി. പ്രയോറിറ്റി – ഒന്ന്). എസ്.എസ്.എല്‍.സി., എന്‍.ടി.സി ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കല്‍ ഇലക്‌ട്രോണിക് ടെക്‌നോളജിയിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ ലഭിച്ച സി.എസ്.ആര്‍ ടെക്‌നോളജിയിലുള്ള ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് കോഴ്‌സ് എന്നിവയാണ് യോഗ്യത. 2017 ജനുവരി ഒന്നിന് 18 നും 41 നുമിടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസ്സിളവ് ലഭിക്കും. 19000-43600 രൂപയാണ് വേതനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 24 നകം രജിസ്റ്റര്‍ ചെയ്യണം.