ഉഴവൂർ : ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വിരഗുളിക നൽകുന്ന പരിപാടിയുടെ ഉഴവൂർ പഞ്ചായത്ത്തല ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഉഴവൂർ ഒ.എൽ.എൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വിരഗുളികകൾ വിതരണം ചെയ്താണ് ഉദ്ഘാടനം ചെയ്തത്. മോൻസ് ജോസഫ്എം.എൽ.എ , പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി എം മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി. എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള, സഥിരസമിതി അധ്യക്ഷൻ കെ. എം തങ്കച്ചൻ, പഞ്ചായത്തംഗം സിറിയക് കല്ലട, ഡോ ജെസ്സി, സ്‌കൂൾ പ്രിൻസിപ്പൽ സാബു കോയിതറ, ലുക്കോസ് നടുവീട്ടിൽ,ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ മനോജ്, ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.
