കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ കേരള ചിക്കൻ (ചിൽഡ്-ഫ്രഷ്, ഫ്രോസൺ ചിക്കൻ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ) വിൽപ്പന നടത്തുന്നതിന് ഏജൻസികൾ അനുവദിക്കുന്നതിന് വേണ്ടി ആലപ്പുഴ ജില്ലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സ്വന്തം വിശദാംശങ്ങളും, ഏജൻസി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ വ്യക്തമാക്കി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 31 ന് മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിലോ, kspdc@yahoo.co.in, kepcopoultry@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495000921.