‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി പൊലീസ് സേന ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരുമായി ചേര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ ശുചീകരണം നടത്തി. ആയിരത്തോളം വളണ്ടിയര്‍മാര്‍ ശുചീകരണത്തില്‍ പങ്കാളികളായി. സന്നിധാനത്തും പാണ്ടിത്താവളം, അന്നദാന മണ്ഡപം, വലിയ നടപ്പന്തല്‍, പോലീസ് ബാരക്ക്, അരവണ കൗണ്ടര്‍, ഭസ്മക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ സംഘങ്ങളായി തിരിഞ്ഞായിരുന്നു ശുചീകരണം. സ്വാമി അയ്യപ്പന്‍ റോഡും, പരമ്പരാഗത പാതയും സംഘം വൃത്തിയാക്കി.
ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരു പോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ലക്ഷ്യം. സന്നിധാനം എസ്.ഐ ജയകുമാര്‍, ആംഡ് പോലീസ് ഇന്‍സ്പക്ടര്‍ രാജു മാത്യു, എസ്.ഐമാരായ ഷിഹാബ്, പത്മകു കാര്‍, ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്‍മാന്‍ രാജേഷ് നായര്‍, ട്രഷറര്‍ ജി പത്മാകരന്‍, ടീച്ചേഴ്സ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.സുധീര്‍ അരവിന്ദ്, മാധവ കുറുപ്പ്, സി പി ഒ മാരായ സുമിത്ത്, അനീഷ്, ടിനു, പ്രശോഭ്, സനല്‍, മനോജ്, ബിനോയ്, കൃഷ്ണേന്ദു, സാംജിത്ത്, റിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.