എക്സൈസ് വകുപ്പ് വിമുക്തി മിഷനും, കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി റാന്നി അടിച്ചിപുഴ പട്ടിക വര്‍ഗ സങ്കേതത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സി. അനിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ നേറുംപ്ലാക്കല്‍  ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ്  കമിഷണര്‍  രാജീവ് ബി നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ജില്ലാ പട്ടികവര്‍ഗ ഓഫീസര്‍ എസ്.എസ്.  സുധീര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.എസ്. ബിനു, ശരണ്യ മോഹന്‍, അസൂത്രണ സമിതിയംഗം രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധ ഡോക്ടര്‍മാരായ ഡോ. മനു, ഡോ. റിയ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം പങ്കെടുത്തു.