ചെങ്ങന്നൂർ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കൂടുതൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കിണറുകൾ ശുചീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ പമ്പുകൾ വാങ്ങണം. പഞ്ചായത്തുകളിൽ ഗ്രുവൽ സെന്ററുകൾ ആരംഭിക്കണം. കിറ്റുകൾ തയ്യാറായ സാഹചര്യത്തിൽ ഇവയുടെ വിതരണം സത്യസന്ധവും കൃത്യവുമാകണമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.ദുരിത ബാധിതരെ പുനരധിവാസവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരിതബാധിതർക്കുള്ള കിറ്റുകൾ തയ്യാറായിട്ടുണ്ട്.കുടുംബശ്രീ വഴി വായ്പയെടുക്കുമ്പോൾ അവശ്യസാധനങ്ങൾ മാത്രം വാങ്ങുവാൻ ശ്രദ്ധിക്കണം.വെളളപ്പൊക്കത്തിനു ശേഷം തകർന്ന വീടുകളുടെ കണക്കും, എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് കൂടുതൽ എഞ്ചിനീയറുമാരേയും, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെയും സഹായത്തോടെ പ്രത്യേക സംഘം രൂപീകരിക്കും.എലിപ്പനിയടക്കമുള്ള പകർച്ച വ്യാധികൾക്കെതിരെ ആശ വർക്കർമാർ എല്ലാ വീടുകളിലും എത്തി പ്രതിരോധ മരുന്നുകൾ നൽകുകയും ഡിസീസ് മാപ്പിംഗ് തയ്യാറാക്കുകയും ചെയ്യുമെന്നും മന്ത്രി തോമ്‌സ ഐസക്ക് വ്യക്തമാക്കി
യോഗത്തിൽ സജി ചെറിയാൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി വിശ്വംഭരപണിക്കർ, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്,ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ ടി ടി ഷൈലജ, കെ കെ രാധമ്മ, വി കെ ശോഭ , ശിവൻകുട്ടി ഐലാരത്തിൽ, ഏലിക്കുട്ടി കുര്യാക്കോസ് ,ജില്ല പഞ്ചായത്തംഗങ്ങളായ വി വേണു.ജോജി ചെറിയാൻ, ചെങ്ങന്നൂർ ഡി വൈ എസ് പി അനീഷ് വി കോര, ചെങ്ങന്നൂർ ആർ ഡി ഒ അതുൽ സ്വാമിനാഥൻ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്ക്,തഹസീൽദാർ കെ ബി ശശി, ഡെപ്യുട്ടി തഹസീൽദാർ ജോബിൻ കെ ജോൺ, ജനപ്രതിനിധികൾ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.