സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന സിനി എക്സ്പോ ജനുവരി 23 ന് തിരുവനന്തപുരം സത്യൻ മെമോറിയൽ ഹാളിൽ നടക്കും. രാവിലെ 9 ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ എക്സ്പോ ഉദ്ഘാടനം ചെയ്യും. 11 ന് നടക്കുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളുമായി സംവദിക്കും.

വൈകിട്ട് 5 വരെ നടക്കുന്ന എക്സ്പോയിൽ സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഓഡിയോ വിഷ്വൽ മേഖലയിലെ പ്രശസ്ത സിനിമാ നിർമാണ ഉപകരണ കമ്പനികളായ ആരി, സോണി, സിഗ്മ, സീസ്, അപ്പുച്ചർ, ഡിസ്ഗൈസ് തുടങ്ങിയ കമ്പനികൾ പങ്കെടുക്കും.