ആലുവ ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് സ്റ്റൈപന്റ് ലഭിക്കും. അപേക്ഷകൾ ഫോട്ടോ, ജാതി, വരുമാനം, എന്നിവ തെളിയിക്കുന്ന രേഖകൾ, ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി നാലിന് മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 6238965773.