നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) പ്ലാറ്റ്ഫോമിൽ ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങൾ (SME/MSME) എങ്ങനെയാണ് ലിസ്റ്റ് ചെയ്യുന്നത് എന്നതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), വ്യവസായ വാണിജ്യ വകുപ്പ്, NSE Emerge (SME Listing Platform) എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 25ന് വൈകുന്നേരം 4 മുതൽ 5 വരെ (ZOOM Platform) ൽ ആണ് വെബ്ബിനാർ. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കണം. ഫോൺ: 0484 2550322/7012376994.