അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്), കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്ക്) കേരള സ്റ്റാർട്ടപ്പ് മിഷനുമായി (കെ.എസ്.യു.എം) സഹകരിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ തിരുവനന്തപുരം, കാര്യവട്ടം സ്പോട്സ് ഹബ്ബിലെ ഐസിഫോസ് കാമ്പസിൽ ‘കമ്പ്യൂട്ടേഷണൽ ഇന്റലിജൻസ്, ഭാഷാസാങ്കേതികവിദ്യ എന്നിവയിലെ ഫോസ് സമീപനങ്ങൾ’ എന്ന വിഷയത്തിൽ അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുന്നു.
ഗവേഷകർ, സാങ്കേതികവിദ്യാ വിദഗ്ധർ, ഫോസ് മേഖലയിലെ പ്രവർത്തകർ എന്നിവർ ഒത്തുചേരുന്ന സമ്മേളനത്തിൽ കമ്പ്യൂട്ടേഷണൽ ഇന്റലിജൻസ്, ഭാഷാസാങ്കേതിക വിദ്യ എന്നീ മേഖലകളിൽ നടക്കുന്ന സ്വതന്ത്രസോഫ്റ്റുവയർ (ഫോസ്) സമീപനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള നൂതനമുന്നേറ്റങ്ങളെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്ന മുഖ്യപ്രഭാഷണവും സാങ്കേതിക സെഷനുകളുമുണ്ടാകും.
സമ്മേളനത്തിൽ പ്രബന്ധാവതാരകൻ എന്ന നിലയിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രേക്ഷകരുമായി ഗവേഷണവിവരങ്ങൾ പങ്കുവെക്കുന്നതിനും സമാന ചിന്താഗതികളുള്ളവരുമായി അർത്ഥവത്തായ ചർച്ചകളിൽ ഏർപ്പെടുന്നതിനും അവസരമുണ്ടാകും. സാങ്കേതിക സെഷനുകൾ കൂടാതെ ഒരു പോസ്റ്റർ സെഷനും കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഗവേഷകർക്ക് അവരുടെ ആശയങ്ങൾ പ്രദർശിപ്പിക്കാനും മറ്റുള്ളവരുടെ പ്രതികരണങ്ങൾ അറിയുവാനും കഴിയും. രജിസ്ട്രേഷനും പങ്കാളിത്ത ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://fosscilt.icfoss.org/, രജിസ്ട്രേഷനായുള്ള ലിങ്ക്: https;//forms.gle/bbEQu4v1qwbxXY9g8, ബന്ധപ്പെടേണ്ട നമ്പർ: 9207299777, 7356610110.