മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2023-24 വര്‍ഷത്തെ ആക്ഷന്‍ പ്ലാനിനും ലേബര്‍ ബഡ്ജറ്റിനും ഭരണ സമിതി അംഗീകാരം നല്‍കി. 17118 കുടുംബങ്ങള്‍ക്ക് 1099162 തൊഴില്‍ ദിനങ്ങള്‍ ലഭിക്കും. 34 കോടി 18 ലക്ഷം രൂപ വേതന ഇനത്തിലും 22 കോടി 78 ലക്ഷം രൂപ സാധന സാമഗ്രികള്‍ക്കുമായി വകയിരുത്തി. ആകെ 56 കോടി 97 ലക്ഷത്തിന്റെ വാര്‍ഷിക കര്‍മ്മ പദ്ധതിക്കാണ് അഞ്ചു പഞ്ചായത്തുകള്‍ക്കായി തയ്യാറാക്കിയത്.
എടവക ഗ്രാമ പഞ്ചായത്തില്‍ 21,8620 തൊഴില്‍ ദിനങ്ങളും വേതന ഇനത്തില്‍ 67,99,0820 രൂപയും സാധന ഇനത്തില്‍ 45,32,7213 രൂപയും വകയിരുത്തി. തവിഞ്ഞാലില്‍ 31,0400 തൊഴില്‍ ദിനങ്ങളും വേതന ഇനത്തില്‍ 96,53,4400 രൂപയും സാധന സാമഗ്രികള്‍ക്കായി 64,35,6266 രൂപയും അനുവദിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് 19,9850 തൊഴില്‍ ദിനങ്ങളും വേതന ഇനത്തില്‍ 62,15,3350 രൂപയും സാധന സാമഗ്രികള്‍ക്കായി 41,43,5566 രൂപയും തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് 18,7392 തൊഴില്‍ ദിനങ്ങളും 58,27,8912 രൂപ വേതന ഇനത്തിലും 38,85,2608 രൂപ സാധന സാമഗ്രികള്‍ക്കായും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് 18,2900 തൊഴില്‍ ദിനങ്ങളും 56,88,1900 രൂപ വേതന ഇനത്തിലും 37,92,1266 രൂപ സാധന സാമഗ്രികള്‍ക്കുമായി വകയിരുത്തി.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.വി വിജോള്‍, പി.കല്യാണി, ജോയ്സി ഷാജു, അംഗങ്ങളായ പി.ചന്ദ്രന്‍, പി.കെ. അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, രമ്യാതാരേഷ്, അസീസ് വാളാട്, ബി.എം വിമല, വി.ബാലന്‍, സല്‍മാമൊയിന്‍ എന്നിവര്‍ പങ്കെടുത്തു.