ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷ മാതൃക പട്ടാമ്പി ശിശു വികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും.
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. മേല്‍വിലാസം എഴുതിയ പോസ്റ്റല്‍ കാര്‍ഡ് സഹിതം വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ പട്ടാമ്പി- 679303 വിലാസത്തില്‍ അപേക്ഷിക്കണം. നിബന്ധനകള്‍ പാലിക്കാത്തതും സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് പട്ടാമ്പി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2211832.
