പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക സ്റ്റാഫ് നഴ്‌സ് (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 31 ന് നടക്കും. യോഗ്യത : പ്രീഡിഗ്രി/പ്ലസ് ടു/ വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിങ് / മൂന്ന് വര്‍ഷത്തെ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 20 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അട്ടപ്പാടി അഗളി ഐ.റ്റിഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.