വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ റീ ഷിഫ്റ്റ് ചെയ്ത് തുടങ്ങുന്ന ക്രഷിലേക്ക് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം ഫെബ്രുവരി 10 ന് രാവിലെ 11 വരെ ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. വൈകീട്ട് നാലിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0491 2911098.