കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ തോട്ടം മേഖലയിലും ഗോത്ര മേഖലയിലും നടപ്പിലാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതിയുടെയും ജന്‍ഡര്‍ ക്യാമ്പയിന്റെയും സംയുക്ത പ്രഖ്യാപനവും പൊതു സമ്മേളനവും കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജിബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. കെ. ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭ സി.ഡി. എസ് ചെയര്‍പേഴ്സണ്‍ എ.വി ദീപ, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പി. കെ സുഹൈല്‍, ആശ പോള്‍ എന്നിവര്‍ സംസാരിച്ചു.

ജനുവരി 26 നു സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം – ചുവട് ക്യാമ്പയിന്റെ മുന്നോടിയായി കല്‍പ്പറ്റയില്‍ വിളംബര ജാഥ നടത്തി. ജൈത്ര ജംഗ്ഷന്‍ പരിസരത്തു നിന്ന് ആരംഭിച്ച വിളംബര ജാഥ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്. ടി. അനിമേറ്റര്‍മാര്‍, എം. ഇ. സി മാര്‍, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.