ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസും ജില്ല ശിശുസംരക്ഷണ യൂണിറ്റും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബാല സൗഹൃദ ദേശത്തിനായി ഒരു കയ്യൊപ്പ് എന്ന പേരില്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടി ജില്ല വനിത ശിശു വികസന ഓഫീസര്‍ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ബാല്യ വിവാഹത്തിനെതിരെയുള്ള പ്രചാരണ പരിപാടികളും അനുബന്ധമായി സംഘടിപ്പിച്ചു.
‘നമുക്ക്പറയാം’ എന്ന പേരില്‍ മലപ്പുറം എം.എസ്.പി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടികളും ബാല സംരക്ഷണ മേഖലയിലെ പ്രവര്‍ത്തകരും തമ്മിലുള്ള സംവാദം ഡെപ്യൂട്ടി കളക്ടര്‍ മുരളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ശിശു സംരക്ഷണഓഫീസര്‍ ഗീതാഞ്ജലി, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഷാ , എസ്.സി.പി.ഒ മുഹമ്മദ് ഷാഫി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് മുനീറ സ്വാഗതവും ലീഗല്‍ ഓഫീസര്‍ അഡ്വ.ഫവാസ്.പി നന്ദിയും പറഞ്ഞു. മുഹമ്മദ് സാലിഹ്.എ.കെ,രേഷ്മ പി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
![](https://prdlive.kerala.gov.in/wp-content/uploads/2023/01/balikadinam-msp-65x65.jpg)