വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ് കാര്യാലയത്തിൽ 2022-23 സാമ്പത്തിക വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ജനുവരി 25 ന് ഉച്ചക്ക് 1മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2702523/ 8547233753
എന്‍ഡ്യൂറന്‍സ് ടെസ്റ്റ്: ഗതാഗത തടസ്സത്തിന് സാധ്യത
കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനീ ) (കാറ്റഗറി നമ്പർ/.538/2019) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2.5 കി.മീ ഓട്ടം) ജനുവരി 27,28 തിയ്യതികളില്‍ നടത്തുന്നതിനാൽ ഈ ദിവസങ്ങളില്‍ മുണ്ടിക്കല്‍താഴം ജംഗ്ഷന്‍ മുതല്‍ കാളാണ്ടിതാഴം ജംഗ്ഷൻ വരെയുള്ള റോഡിൽ രാവിലെ ആറ് മണി മുതൽ ഗതാഗത തടസ്സം ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
കരാർ അടിസ്ഥാനത്തിൽ നിയമനം
നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ യിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21. പ്രായപരിധി-50 വയസ്സ്. പ്രതിമാസ വേതനം-14000/ രൂപ. ഫെബ്രുവരി 3 ന് രാവിലെ 10.30 ന് നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9497303013
 സൗജന്യ പരിശീലനം
പേരാമ്പ്ര മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 31ന് വൈകുന്നേരം 5 മണിക്ക് മുൻപായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ cdc.perambra എന്ന ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0496-2615500.
ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്
പാലക്കാട്‌ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ക്ലാസുകൾ ജനുവരി 25 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസിൽ ഇളവ് ലഭിക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ജനുവരി 27ന് മുമ്പ് കോളേജിൽ എത്തി അഡ്മിഷൻ എടുക്കണം. ഓൺലൈൻ തിയറി ക്ലാസുകളും ഓഫ് ലൈൻ പ്രാക്ടിക്കൽ ക്ലാസും ഉണ്ടായിരിക്കും. യോഗ്യത എസ്.എസ്.എൽ.സി. കൂടുതൽ വിവരങ്ങൾക്ക് – 8547005029.
ടെണ്ടര്‍ ക്ഷണിച്ചു
വടകര അര്‍ബണ്‍ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2022-23 വര്‍ഷത്തില്‍ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തലായനി ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0496 2515176, 9048823876
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. താല്പര്യമുള്ളവർ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 9526415698 .
ടെണ്ടർ ക്ഷണിച്ചു
കോഴിക്കോട് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി സുവോളജി ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ദർഘാസ് ഫോറം ജനുവരി 30ന് രാവിലെ 10 മുതൽ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടുമണിവരെ ഓഫീസിൽ നിന്ന് ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8. കൂടുതൽ വിവരങ്ങൾക്ക് 8547309706, 8281455750.
അപേക്ഷ ക്ഷണിച്ചു
മലപ്പുറം മഞ്ചേരിയിൽ ഡി.ഡി.യു.ജി.കെ.വൈ മുഖേന ആരംഭിക്കുന്ന ഹസ്വകാല അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയാണിത്. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ്.സി, എസ്.ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. താമസവും ഭക്ഷണവും സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്- 9072668543 ,9072600013.
ഗതാഗതം നിരോധിച്ചു 
ജല ജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ 31 വരെ മാവൂർ ഇരഞ്ഞിമാവ് റോഡിലെ പി എച്ച് ഇ ഡി മുതൽ കൂളിമാട് വരെ ഗതാഗതം പൂണ്ണമായും നിരോധിച്ചു . വാഹനങ്ങൾ ചിറ്റാരിപ്ലാക്കൽ റോഡിലൂടെയൊ, എടവണ്ണപ്പാറ റോഡിലൂടെയൊ തിരിഞ്ഞു
പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.